fb fb

Nammude ruchikal Taste With Us

Share my Story
വെള്ളയപ്പം / പാലപ്പം

കേരളീയരുടെ പ്രിയപ്പെട്ട ഒരു പ്രഭാതഭക്ഷണമാണ് വെള്ളയപ്പം അഥവാ പാലപ്പം . പൊതുവെ നമ്മൾ അപ്പം എന്ന് സ്നേഹത്തോടെ വിളിക്കും . വെജിറ്റബിൾ സ്റ്റു , ചിക്കൻ കറി , ബീഫ് കറി ഒക്കെ അപ്പത്തിന്റെ ബേസ്ഡ് കോമ്പിനേഷൻ ആണ്.

അപ്പം ഉണ്ടാക്കുമ്പോൾ കട്ടി ആയി പോയെന്നുള്ള പരാതി മിക്കവാറും വീടുകളിൽ ഒക്കെ ഉണ്ടാവും. അടിപൊളി കറി ഒക്കെ ഉണ്ടാക്കിയിട്ട് അപ്പം അൽപ്പം HARD പോയാൽ കഴിക്കുന്നവർക്കും ഉണ്ടാക്കിയവർക്കും എല്ലാം വിഷമം.

മൃദുത്വം ഉള്ള അപ്പം ഉണ്ടാക്കുന്നതെങ്ങനെ ആണെന്ന് നോക്കാം .

ചേരുവകൾ
============================
  • പച്ചരി : 250 gm
  • തേങ്ങ ചിരകിയത് : 1 / 2 തേങ്ങ ചിരകിയത്
  • ചോർ : 1 ചെറിയ കപ്പ്
  • യീസ്റ്റ് :8 മുതൽ 10 എണ്ണം വരെ
  • ഉപ്പ് : 1/ 2 മുതൽ 3/ 4 സ്പൂൺ വരെ
  • വെള്ളം : അരക്കുവാനുള്ളത്
  • പഞ്ചസാര : 1/2 സ്‌പൂൺ

വെള്ളത്തിന് പകരം തേങ്ങ വെള്ളമോ കരിക്കിൻ വെള്ളമോ ചേർക്കാം

തയ്യാറാക്കുന്ന വിധം
============================

പച്ചരി വെള്ളത്തിൽ 2 മണിക്കൂർ കുതിർത്തു വക്കുക . ശേഷം നന്നായി കഴുകി എടുക്കാം .

 

യീസ്റ്റ് ഒരു 1/4 ഗ്ലാസ് ചൂടുവെള്ളത്തിൽ കുതിർത്തു വക്കുക.

 

 

മിക്സി ജാറിൽ പച്ചരിയും തേങ്ങ ചിരകിയതും , 1 ഗ്ലാസ് വെള്ളവുമൊഴിച്ചു(കരിക്കിൻ വെള്ളവും ഉപയോഗിക്കാം ) നന്നായി അടിച്ചെടുക്കുക. നല്ല വെണ്ണ പരുവത്തിൽ അരച്ചെടുക്കുക . വെള്ളം പോരാ എന്നുണ്ടെകിൽ കുറേശ്ശെ ചേർത്ത് കൊടുക്കാം.

 

കരിക്കിൻ വെള്ളമാണെങ്കിൽ , അതൊഴിച്ചു പോരാതെ വരുവാണെങ്കിൽ അരക്കാൻ പാകത്തിനുള്ള വെള്ളം ചേർക്കാം .

 

 

ശേഷം ചോറും 3/4 സ്പൂൺ ഉപ്പ് ,1/2 പഞ്ചസാര , കുതിർത്ത യീസ്റ്റ് എന്നിവ ചേർത്ത് ഒന്നുക്കൂടി അരച്ചെടുക്കാം .

 

ചോറ് ചേർക്കുന്നത് അപ്പത്തിന് മയം കിട്ടാൻ വേണ്ടിയാണ് .

 

യീസ്റ്റ് നു പകരം അപ്പക്കാരം ചേർക്കാവുന്നതാണ് . ഇങ്ങനെ ആണെങ്കിൽ 1/4 സ്പൂൺ അപ്പകാരം ചേർക്കാം .

 

ഈ മാവ് ഒരു പാത്രത്തിലേക്ക് മാറ്റി മൂടി വക്കുക .

 

ഇത് ഒരു രാത്രി മുഴുവൻ വക്കുക .  രാവിലെ ആണ് മാവ് തയ്യാറാകുന്നതെങ്കിൽ വൈകിട്ട് അപ്പം ചുടാൻ പാകമാകും .

 

പിറ്റേന്ന് രാവിലെ, മാവ് പൊന്തി വന്നിട്ടുണ്ടാകും. ഇത് ഒരു തവി ഉപയോഗിച്ച നന്നായി ഇളക്കുക.

 

നോൺ സ്റ്റിക് പാനിലോ , അപ്പച്ചട്ടിയിലോ ഓരോ തവി വീതം മാവൊഴിച് ചുഴറ്റി മൂടി വക്കുക . വലിയ അപ്പ ചട്ടി ആണെങ്കിൽ ഒന്നര തവിയോളം മാവൊഴിക്കാം .

 

പാൻ നല്ല ചൂടായതിനു ശേഷം മാത്രം അപ്പം ഒഴിക്കുക.

 

കുഴിയുള്ള ചട്ടി ആണെങ്കിൽ മൊരിഞ്ഞ വശങ്ങളോട് കൂടിയ അപ്പം കിട്ടാൻ വശങ്ങളിലേക്ക് നന്നായി ചുറ്റിച്ചെടുക്കുക .

 

1 -2  മിനിറ്റിനകം അപ്പം വെന്തു കഴിയും . ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റാം .

 

നല്ല സോഫ്റ്റ് ടേസ്റ്റി അപ്പം റെഡി ആയി.

 

കുറുമ, സ്റ്റൂ , ചിക്കൻ കറി, ബീഫ് കറി , ഒക്കെ അപ്പത്തിന് ബെസ്ററ് കോമ്പിനേഷൻ ആണ്.

 

For curry recipes :

 

veg കുറുമ

Chicken കുറുമ

സ്റ്റൂ

ചിക്കൻ കറി

ബീഫ് കറി

 

For English recipe :http://www.nammuderuchikal.com/vellappam-palappam/ 

Blog by

Author
Admin


Categories

Recent Posts

ഇഞ്ചി കറി (പുളി ഇഞ്ചി ) ഇല്ലാതെ ഒരു സദ്യ ആലോചിക്കാനേ വയ്യ , ഇഞ്ചി കറിയുടെ ചേര
മലബാറിന്റെ സ്വന്തം പലഹാരമായ ഉന്നക്കായ , ഒന്ന് കടിച്ചാൽ തേൻ ഒലിക്കും മധുരം
ചേരുവകൾ ചിക്കൻ : 500 gm മുളക്പൊടി : 2-3 tbs കുരുമുളക്പൊടി : 1 tbs മഞ്ഞൾ പൊടി :2 tbs മ