fb fb

Nammude ruchikal Taste With Us

Share my Story
പനീർ

പനീർ എങ്ങനെ ഉണ്ടാക്കാം

സോഫ്റ്റ് പനീർ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .

ചേരുവകൾ
============================

പാൽ : 1 ലിറ്റർ
നാരങ്ങാ നീര് :1 നാരങ്ങയുടെ നീര്
അല്ലെങ്കിൽ തൈര് : 1/ 2 ഗ്ലാസ്
വിനീഗറും ഉപയോഗിക്കാവുന്നതാണ്

തയ്യാറാക്കുന്ന വിധം
============================

പാൽ തിളപ്പിക്കുക, തിളച്ച തുടങ്ങുമ്പോൾ നാരങ്ങാ നീര്, തൈര് അല്ലെങ്കിൽ വിനീഗർ ഒഴിച്ച് കൊടുക്കാം.
അപ്പോൾ തന്നെ പാൽ പിരിഞ്ഞു തുടങ്ങുന്നത് കാണാം. പിരിഞ്ഞു തുടങ്ങിയില്ലെങ്കിൽ 1 സ്പൂൺ നാരങ്ങാ നീരോ കുറച്ചു തൈരോ ഒഴിച്ച് കൊടുക്കുക.
ഒന്നിളക്കി തീ ഓഫ് ചെയ്യാം .
അതികം വേവിക്കാൻ പാടില്ല .
ഉടൻ തന്നെ 2 ഗ്ലാസ് തണുത്ത വെള്ളം പാനിൽ ഒഴിക്കുക , പനീർ കട്ടിയാവാതെ ഇരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് .

ഒരു വൃത്തിയുള്ള തുണിയിലേക്ക് ഈ മിശ്രിതം ഒഴിച്ചു കിഴി കെട്ടി വക്കുക . പനീറിലെ വെള്ളം മുഴുവൻ കളയാനാണ് ഇങ്ങനെ ചെയ്യുന്നത് .

ശേഷം എന്തെങ്കിലും ഭാരം ഇതിനു മുകളിൽ വക്കാം . വെള്ളം നിറച്ച കുക്കർ എങ്ങാനും കയറ്റി വക്കാം . പനീർ ഒന്ന് പരന്നു കിട്ടാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് .

20 -30 മിനുറ്റുകൾക് ശേഷം പനീർ കട്ട് ചെയ്തെടുക്കാം.

തൈര് ഉപയോഗിച്ചു ഉണ്ടാകുകയാണെങ്കിൽ പനീറിനു കൂടുതൽ മൃദുത്വം കിട്ടും .

ഇനി വീട്ടിൽ ഉണ്ടാക്കിയ പനീർ കൊണ്ടുള്ള സ്പെഷ്യൽ പനീർ ബട്ടർ മസാല ഉണ്ടാക്കിക്കോളു.

Recipe in English : 

http://www.nammuderuchikal.com/paneer/

 

Blog by



Tags:

Categories

Recent Posts

ഇഞ്ചി കറി (പുളി ഇഞ്ചി ) ഇല്ലാതെ ഒരു സദ്യ ആലോചിക്കാനേ വയ്യ , ഇഞ്ചി കറിയുടെ ചേര
മലബാറിന്റെ സ്വന്തം പലഹാരമായ ഉന്നക്കായ , ഒന്ന് കടിച്ചാൽ തേൻ ഒലിക്കും മധുരം
ചേരുവകൾ ചിക്കൻ : 500 gm മുളക്പൊടി : 2-3 tbs കുരുമുളക്പൊടി : 1 tbs മഞ്ഞൾ പൊടി :2 tbs മ