fb fb

Nammude ruchikal Taste With Us

Share my Story
ഉന്നക്കായ

മലബാറിന്റെ സ്വന്തം പലഹാരമായ ഉന്നക്കായ , ഒന്ന് കടിച്ചാൽ തേൻ ഒലിക്കും മധുരം .
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ മധുരപലഹാരത്തിൽ തേങ്ങ വച്ചും , കോഴിമുട്ട വച്ചും ഉണ്ടാക്കാറുണ്ട് .

ഇവിടെ കോഴിമുട്ട വച്ചുള്ള ഫില്ലിംഗ് ആണ് ഉപയോഗിക്കുന്നത് .

ചേരുവകൾ

പഴുത്ത പഴം (നേത്രൻ or ഏത്തക്ക ): 1 kg
കോഴിമുട്ട : 6 nos
നെയ്യ് : 2 tbs
പഞ്ചസാര : 10 tbs
എണ്ണ : for deep fry
ഏലക്ക പൊടി : ഒരു നുള്ള്‌
കശുവണ്ടി , ഉണക്ക മുന്തിരി : 50 gm വീതം
എണ്ണ : വറുക്കുന്നതിനു ആവശ്യമായത്

തയ്യാറാക്കുന്നവിധം

ഫില്ലിങ്ങിനായി മുട്ടയും കശുവണ്ടിയും ഉണക്ക മുന്തിരിയുമാണ് ഇവിടെ നമ്മൾ എടുത്തിരിക്കുന്നത്.
മുട്ടയ്ക്ക് പകരം തേങ്ങ ചിരകിയത് ഉപയോഗിക്കാം .

പഴം കുഴച്ചെടുക്കാം

പഴം പുഴുങ്ങി എടുക്കുക. അതികം വെന്തു കുഴയരുത് .

ചൂടാറിയ ശേഷം തോൽ കളഞ്ഞു , കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക . വെള്ളം ഉപയോഗിക്കാൻ പാടില്ല . പകരം കയ്യിൽ വെളിച്ചെണ്ണ പുരട്ടി കുഴക്കുക. ഒരു മാവ് പരുവത്തിൽ കുഴച്ചെടുക്കാം . ഒരു സ്പൂണോ തവിയോ ഉപയോഗിച്ചോ കുഴച്ചെടുക്കാം .

ഫില്ലിംഗ് ഉണ്ടാക്കാം

ഒരു ബൗളിൽ 6 കോഴിമുട്ട പൊട്ടിച്ചൊഴിച്ചു നന്നായി അടിച്ചെടുക്കുക . ഇതിലേക്ക് 10 tbs പഞ്ചസാര , ഒരു നുള്ളു ഏലക്ക പൊടി, കശുവണ്ടി, മുന്തിരി എന്നിവ ചേർക്കുക . എന്നിട്ട് നന്നായി മിക്സ് ചെയ്യാം .

ഒരു പാനിൽ 2 tbs നെയ്യൊഴിച്ചു ഈ മിശ്രിതം ഒഴിക്കുക. നന്നായി ഇളക്കി ചിക്കി എടുക്കുക.
മുട്ട വേവുന്നത് വരെ നന്നായി ഇളക്കി കൊടുക്കാം .

തേങ്ങയാണ് ഉപയോഗിക്കുന്നതെങ്കിൽ , നെയ്യിൽ തേങ്ങ മൊരിഞ്ഞു തുടങ്ങുമ്പോൾ ഏലക്ക പൊടി, കശുവണ്ടി, മുന്തിരി എന്നിവ ചേർക്കുക. ഓഫ് ചെയ്‌തു പഞ്ചസാര ഇട്ട് ഇളക്കി എടുക്കാം .

ഉന്നക്കായ ഉണ്ടാക്കാം

പഴം ഉടച്ചു വെച്ചതിൽ നിന്ന് ഒരു നാരങ്ങാ വലുപ്പത്തിൽ മാവെടുത്തു കയ്യ് വച്ച ഒന്ന് പരത്തി എടുക്കുക .

നടുക്ക് കയ്യ് വച്ച് ഒന്ന് അമർത്തി കൊടുത്തു 1-2 tbs ഫില്ലിംഗ് അതിൽ വച്ച് കൊടുക്കുക . ശേഷം ഉരുട്ടി എടുക്കാം . താഴെ കാണുന്ന ചിത്രത്തിൽ കാണിച്ചത് പോലെ ഉരുട്ടി എടുക്കണം .

നെയ്യോ വെളിച്ചെണ്ണയോ കയ്യിൽ പുരട്ടി ഉരുട്ടി എടുക്കാം

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാൻ വക്കാം .

ചൂടായി കഴിഞ്ഞാൽ തയ്യാറാക്കി വച്ചിരിക്കുന്ന ഉന്നക്കായി വറുത്തെടുക്കുക . ബ്രൗൺ നിറം ആകുന്നതു വരെ വറുത്തു കോരുക .

ടേസ്റ്റി ഉന്നക്കായ റെഡി ആയി .

വൈകുന്നേരത്തെ ചായക്ക് ഈ മലബാർ സ്പെഷ്യൽ വിഭവം തന്നെ ആയിക്കോട്ടെ .

Recipe in English :

Unnakkaaya

 

Blog by



Tags: , ,

Categories

Recent Posts

ഇഞ്ചി കറി (പുളി ഇഞ്ചി ) ഇല്ലാതെ ഒരു സദ്യ ആലോചിക്കാനേ വയ്യ , ഇഞ്ചി കറിയുടെ ചേര
മലബാറിന്റെ സ്വന്തം പലഹാരമായ ഉന്നക്കായ , ഒന്ന് കടിച്ചാൽ തേൻ ഒലിക്കും മധുരം
ചേരുവകൾ ചിക്കൻ : 500 gm മുളക്പൊടി : 2-3 tbs കുരുമുളക്പൊടി : 1 tbs മഞ്ഞൾ പൊടി :2 tbs മ